സിപിഎം ബിജെപിയുടെ സഹായം തേടിയിട്ടുണ്ട് : പിഎസ് ശ്രീധരൻ പിള്ള

Jaihind Webdesk
Monday, February 11, 2019

sreedharan-pillai

1999ൽ ദേശീയ പാർട്ടി പദവി നഷ്ടമാകുന്ന ഘട്ടത്തിൽ സിപിഎം ബിജെപിയുടെ സഹായം തേടിയിട്ടുണ്ടെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള.
വാജ്‌പേയിയെ കണ്ടു നിയമം ഭേദഗതി ചെയ്താണ് അന്ന് ദേശീയ പാർട്ടി പദവി നിലനിർത്തിയത്.  കാലു പിടിക്കുന്നവരെ അവഗണിക്കുന്ന സ്വഭാവം ഇല്ലാത്തതിനാൽ അന്ന് സഹായിച്ചു എന്നും ശ്രീധരൻ പിള്ള പറഞ്ഞു.