സുബ്രഹ്‌മണ്യത്തിന്റെ അറസ്റ്റ് ജനാധിപത്യത്തിന് എതിരായ വെല്ലു വിളി: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ

Jaihind News Bureau
Saturday, December 27, 2025

മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയില്‍ നിന്ന് പകര്‍ത്തിയ ഫോട്ടോ പ്രചരിപ്പിച്ചതിന് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍. സുബ്രമണ്യത്തിനെതിരേ കലാപാഹ്വാനത്തിന് കേസെടുത്ത മുഖ്യമന്ത്രിയും സര്‍ക്കാരും ജനാധിപത്യത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും പിച്ചിച്ചീന്തുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ .

പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി സര്‍ക്കാരും തെളിയിച്ച അതേ പാതയിലൂടെയാണ് പിണറായി വിജയന്‍ കേരളത്തെ ഇപ്പോള്‍ നയിച്ചു കൊണ്ടിരിക്കുന്നത്. ഇതുകൊണ്ടൊന്നും ജനാധിപത്യ, മതേതരത്വ കേരളം തകരുകയോ തളരുകയോ ചെയ്യില്ല. കേരളത്തിന്റെ വായടപ്പിക്കാനും കഴിയില്ല.

സ്വര്‍ണക്കൊള്ള മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും എത്രമാത്രം പിടിച്ചുലയ്ക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ഈ പരാക്രമങ്ങള്‍. വീട് വളഞ്ഞ് ആണ് സുബ്രമണ്യത്തെ അറസ്റ്റ് ചെയ്തത്. പോറ്റിയെ കേറ്റിയേ എന്ന പാട്ടിനെതിരേ സി പി എം ഉറഞ്ഞുതുള്ളിയെങ്കിലും ജനരോഷം ഭയന്ന് പേടിച്ച് പിന്മാറി.
അതേ ചിത്രം പ്രചരിപ്പിച്ച ബി ജെ പി നേതാക്കള്‍ക്കെതിരേ നടപടിയില്ല എന്നത് സിപിഎം – ബിജെപി അന്തര്‍ധാരയുടെ മറ്റൊരു തെളിവാണെന്ന് സണ്ണി ജോസഫ് പറഞ്ഞു.