സബര്‍മതി തീരത്ത് എഐസിസിയുടെ ഐതിഹാസിക സമ്മേളനത്തിന് പതാക ഉയര്‍ത്തി തുടക്കമായിരിക്കുകയാണ്. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ ഇന്നലെ വിശാല പ്രവര്‍ത്തക സമിതി യോഗം നടന്നിരുന്നു. രണ്ട് പ്രമേയങ്ങള്‍ സമിതിയില്‍ ചര്‍ച്ച ചെയ്തുവെന്ന് AICC ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രണ്ടാം ദിനമായ ഇന്ന് സബര്‍മതി തീരത്ത് AICC സമ്പൂര്‍ണ സമ്മേളനം നടക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പതാക ഉയര്‍ത്തിയത്. ചരിത്ര മുഹൂര്‍ത്തത്തിന് കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള നേതാക്കള്‍ സാക്ഷികളായി. അവരുടെ പ്രതികരണങ്ങളിലേക്ക്:
ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും ഇന്ത്യ സഖ്യവും നടത്തുന്ന പോരാട്ടത്തിന് ഒരു വര്‍ധിത വീര്യം നല്‍കുന്നതാണ് ഈ സമ്മേളനമെന്ന് യുഡിഎഫ് കണ്‍വീന്‍ എം.എം ഹസ്സന്‍ പറഞ്ഞു. ഫാസിസ്റ്റ് ഭരണത്തിനെതിരായ വലിയ മുന്നേറ്റം ഈ സമ്മേളനത്തിലൂടെ സംഭവിക്കാന്‍ പോവുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
പാര്‍ട്ടിയുടെ തിരിച്ചുവരവിന് ഈ സമ്മേളനം പ്രധാനപ്പെട്ട അവസരമായി മാറുമെന്ന് ശശി തരൂര്‍ എം.പിയും പ്രതികരിച്ചു. തെരഞ്ഞെടുപ്പുകളില്‍ ഇതന്റെ ഫലം പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ഈ സമ്മേളനം വഴിതെളിയിക്കുമെന്ന് കെസി ജോസഫ്. ബിജെപിയുടെ മരണമണി മുഴങ്ങാന്‍ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
മഹാത്മഗാന്ധിയുടെയും സര്‍ദാര്‍വല്ലഭായ് പട്ടേലിന്‍റെയും നാട്ടില്‍ സമ്മേളനം നടത്തുന്നതിന്‍റെ ആവേശത്തിലും ആത്മവിശ്വാസത്തിലുമാണ് കോണ്‍ഗ്രസെന്ന് ബെന്നിബഹ്നാന്‍ എം.പി പ്രതികരിച്ചു. മഹാത്മഗാന്ധിയും സര്‍ദാര്‍വല്ലഭായ് പട്ടേലും ഉയര്‍ത്തിയ ആശയം, ആ ഉത്തരവാദിത്വം കോണ്‍ഗ്രസ് പൂര്‍ണമായും ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ഇന്ത്യയിലേക്ക് തിരിച്ചു വരുന്നതിന്‍റെ സൂചനയാണ് ഈ സമ്മേളനത്തില്‍ പ്രതിഫലിക്കുന്നതെന്ന് ടി.എന്‍.പ്രതാപന്‍ പ്രതികരിച്ചു. മഹാത്മഗാന്ധിയുടെ നാട്ടില്‍ നിന്നും നരേന്ദ്രമോദി ഭരണം അവസാനിപ്പിക്കുന്നതിന്‍റെ കൃത്യമായ സൂചനയാണ് ഈ സമ്മേളനത്തില്‍ കാണാന്‍ സാധിക്കുന്നതെന്ന് എം.ലിജു പറഞ്ഞു. വലിയ പ്രതീക്ഷകളാണ് സമ്മേളനം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ഈ സമ്മേളനം വഴിതെളിയിക്കുമെന്ന് ജോസഫ് വാഴക്കന്‍ പറഞ്ഞു. ഇതൊരു വലിയ മുന്നേറ്റത്തിന്‍റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. ഐതിഹാസികമായ സമ്മേളനം വളരെ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസും സാധാരണജനങ്ങളും കാണുന്നതെന്ന് ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു. കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിന്റെ സൂചനയായി ഈ സമ്മേളനത്തെ കാണാമെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.
വളരെ രാഷ്ട്രീയ പ്രാധാന്യത്തോടെ രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന സമ്മേളനമണിതെന്ന് വിടി ബല്‍റാം പ്രതികരിച്ചു. സംഘടനാ പരമായ മാറ്റങ്ങള്‍ കോണ്‍ഗ്രസിന്‍റെ ഓരോ വിഷയത്തിലും പ്രതികരിക്കുന്ന ആശങ്ങള്‍ എല്ലാം തന്നെ വ്യക്തമാകാന്‍ ഈ സമ്മേളനം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. വളരെ സന്തോഷവും പ്രതീക്ഷയും കോണ്‍ഗ്രസിനു നല്‍കുന്ന സമ്മേളനമെന്ന് റോജി എം ജോണും പ്രതികരിച്ചു.