വീണ വിജയനെതിരായ മാസപ്പടി കേസ് ആവിയാകില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് എംപി. കേസ് തേച്ച് മായ്ച്ച് കളയാന്‍ കഴിയില്ല. ആരോപണത്തില്‍ വസ്തുതയുണ്ടെന്ന് തെളിഞ്ഞു. മുഖ്യമന്ത്രി എല്ലാ ഒത്താശയും ചെയ്തു കൊടുത്തുവെന്ന് തെളിയാന്‍ പോകുന്നുവെന്നും കെ സുധാകരന് പറഞ്ഞു. മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കെതിരെ ഇഡി കേസെടുക്കും എന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് ഉള്‍പ്പെട്ട മാസപ്പടിക്കേസില്‍ ഇഡിയുടെ കള്ളക്കളിയെ സംശയിക്കുന്നു എന്നും സ്വര്‍ണ്ണകടത്ത് കേസില്‍ ഇഡി ചെയ്തത് കേരളം കണ്ടതാണെന്നും രമേശ് ചെന്നിത്തല അഹമ്മദാബാദില്‍ പറഞ്ഞു. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര ആണിതെന്നും തനിക്ക് ഇഡിയെ വിശ്വാസമില്ലെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.