വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഉടന്‍ കേള്‍ക്കില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടേതാണ് തീരുമാനം. അതേസമയം ഹര്‍ജികള്‍ 16ആം തീയതി പരിഗണിക്കാനാണ് തീരുമാനം. നേരത്തെ വിവിധ ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കുമെന്നും അടിയന്തര വാദം കേള്‍ക്കുമെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഹര്‍ജികള്‍ 16ആം തീയതിയിലേക്ക് മാറ്റിയിരിക്കുന്നത്. 12ഓളം ഹര്‍ജികളാണ് നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.