പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടയിൽ കറുത്ത വസ്ത്രങ്ങൾ ധരിയ്ക്കുന്നതിന് വിലക്ക്. പലമാവുവിലാണ് കറുത്ത വസ്ത്രങ്ങൾ ധരിക്കുന്നതിന് അധികൃതർ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ജനുവരി അഞ്ചിനാണ് പ്രധാനമന്ത്രി മോദിയുടെ ജാർഖണ്ഡ് സന്ദർശനം.
സർക്കാർ ഉദ്യോഗസ്ഥരും സാധാരണക്കാരും കറുത്ത വസ്ത്രം ധരിക്കുന്നതാണ് വിലക്കിയിട്ടുള്ളത്. ജാർഖണ്ഡിലെ ഒരു അധ്യാപകർ പ്രധാനമന്ത്രി മോഡിയെ കരിങ്കൊടി കാണിക്കുമെന്ന് ഭീഷണി മുഴക്കിയ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രങ്ങൾ ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ജോലി സ്ഥിരപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് പലമാവു സന്ദർശനത്തുന്ന പ്രധാനമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ താത്കാലിക അധ്യാപകരുടെ നീക്കം. കറുത്ത വസ്ത്രങ്ങൾ, ബാഗ്, ഷൂ, പഴ്സ്, തൊപ്പി, സോക്സ് എന്നിവ ധരിക്കുന്നതിനെല്ലാമാണ് വിലക്ക് ഏർപ്പെടുത്തിരിക്കുന്നത്. ജനുവരി അഞ്ചിന് രാവിലെ പ്രധാനമന്ത്രി ജാർഖണ്ഡിലെത്തുന്നത്. സംസ്ഥാനത്ത് ചിലവഴിക്കുന്ന ഒരു മണിക്കൂർ ച്ിലവഴിക്കുന്ന പ്രധാനമന്ത്രി മണ്ഡൽ ഡാം ജലസേചന പദ്ധതിക്കും പലമാവു, ഗാർവ ജില്ലകളിലെ വിവിധ ജലവിതരണ പദ്ധതികൾക്ക് തറക്കല്ലിടും.
https://youtu.be/m0rFi_ZAG54