അവിശ്വാസം അതിജീവിച്ച് തെരേസാ മേ

Jaihind Webdesk
Thursday, December 13, 2018

Theresa-May

സ്വന്തം പാർട്ടിയിൽ നിന്നുള്ള അവിശ്വാസത്തെ അതിജീവിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. വോട്ടെടുപ്പിൽ 200 എംപിമാർ തെരേസ മേയ്ക്ക് അനുകൂലമായി വോട്ടു ചെയ്തപ്പോൾ എതിർത്ത് വോട്ട് ചെയ്തത് 117 പേരാണ്. ഇതോടെ ‘ലൈഫ്‌ലൈൻ’ കിട്ടിയ തെരേസ മേയ്ക്ക് കുറഞ്ഞത് ഒരു വർഷമെങ്കിലും പാർട്ടി നേതാവായി തുടരാനാകും. എന്നാൽ 2022ലെ പൊതുതിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ താൻ ഉണ്ടാകില്ലെന്ന് തെരേസ മേ അവിശ്വാസവോട്ടെടുപ്പിനു മുന്നോടിയായുള്ള ചർച്ചയിൽ തന്നെ വ്യക്തമാക്കിയിരുന്നു. ബ്രെക്‌സിറ്റ് കരാറുമായി ബന്ധപ്പെട്ട് ഉടലെടുത്ത അഭിപ്രായവ്യത്യാസത്തിന്റെ പേരിലാണ് 48 കൺസർവേറ്റിവ് എംപിമാർ തെരേസയ്‌ക്കെതിരെ അവിശ്വാസം കൊണ്ടുവന്നത്. 63ശതമാനം കൺസർവേറ്റിവ് എംപിമാരും പ്രധാനമന്ത്രിയെ പിന്തുണച്ചു.