തെരേസ മേ സർക്കാരിന്‍റെ ബ്രെക്‌സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെൻറ് തള്ളി

Jaihind Webdesk
Friday, February 15, 2019

Theresa-May

യൂറോപ്യൻ യൂണിയൻ വിടുന്നതിൻറെ ഭാഗമായി തെരേസ മേ സർക്കാർ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാർ ബ്രിട്ടിഷ് പാർലമെൻറ് തള്ളി. 303 എംപിമാർ കരാറിനെ എതിർത്തു വോട്ടു ചെയ്തപ്പോൾ 258 പേർ മാത്രമാണ് അനുകൂലിച്ചത്.

മാർച്ച് 29 നു ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാനിരിക്കെ ഇത് പ്രധാനമന്ത്രി തെരേസ മേക്കു കനത്ത തിരിച്ചടിയായി. ജനുവരിയിലും ബ്രിട്ടിഷ് പാർലമെൻറ് ബ്രെക്‌സിറ്റ് കരാർ തള്ളിയിരുന്നു. ജനുവരിയിൽ 432 എംപിമാർ കരാറിനെ എതിർത്തു വോട്ടു ചെയ്തപ്പോൾ 202 പേർ മാത്രമാണ് അനുകൂലിച്ചത്. 2016 ജൂൺ 23നാണ് ബ്രിട്ടനിൽ ഹിതപരിശോധന നടന്നത്. യൂറോപ്യൻ യൂണിയൻ വിട്ടുപോരാൻ അനുകൂലിച്ച് 51.9 ശതമാനമാനമാണ് വോട്ട് ചെയ്തത് 48.1 ശതമാന#ം എതിർത്തും വോട്ടു ചെയ്തു. 2017 മാർച്ച് 21 ന് തെരേസ മേ സർക്കാർ ബ്രെക്‌സിറ്റ് കരാർ നടപടികൾ തുടങ്ങിയത്.