കെ.ടി.ജലീൽ വിഷയത്തിൽ മുഖ്യമന്ത്രി ഒഴിഞ്ഞ് മാറാൻ ശ്രമിക്കുന്നത് മറുപടി ഇല്ലാത്തതിനാല്‍ : ഉമ്മൻ ചാണ്ടി

Tuesday, December 4, 2018

മന്ത്രി കെ.ടി.ജലീലിന്‍റെ ബന്ധുനിയമന വിഷയത്തിൽ മുഖ്യമന്ത്രിക്ക് മറുപടി ഇല്ലാത്തതുകൊണ്ടാണ് ഒഴിഞ്ഞ് മാറാൻ ശ്രമിക്കുന്നതെന്ന് ഉമ്മൻ ചാണ്ടി. ഇ.പി. ജയരാജന്‍റെ ബന്ധുനിയമന വിഷയത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച നടപടി എന്താണെന്നും മുഴുവൻ രേഖകളും ഹാജരാക്കിയിട്ടും കെ.ടി. ജലീലിനെതിരെ നടപടി എടുക്കുന്നില്ലെന്നും ഉമ്മൻ ചാണ്ടി കാസർകോട് പറഞ്ഞു

https://youtu.be/RG3bQ3_Xbe8