കെ റെയില്‍; ജനകീയസമരം കണ്ട് സിപിഎം ഭയന്നിരിക്കുന്നു: പ്രതിപക്ഷ നേതാവ്

Saturday, March 19, 2022

 

കൊച്ചി: കെ റെയിൽ ജനകീയ സമരത്തെ  സിപിഎം ഭയന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജനങ്ങളുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാൻ സർക്കാരിനാവില്ല. ബംഗാളിൽ സിപിഎമ്മി ന് സംഭവിച്ചത് കേരളത്തിലും സംഭവിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.

സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ചാണ് കേന്ദ്ര നേതൃത്വം ജെബി മേത്തറെ രാജ്യസഭാ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.  കേരളത്തിൽ എല്ലാവരും ഇത് സ്വാഗതം ചെയ്യുന്നു. കോൺഗ്രസിൽ വനിതകൾക്ക് പ്രാതിനിധ്യം ലഭിക്കുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു ഈ  തീരുമാനമെന്ന് വി.ഡി സതീശൻ പറഞ്ഞു.