ബലാത്സംഗം കുറ്റകരമാക്കുന്ന ഐപിസി 375ലെ ലിംഗ വിവേചനം ഇല്ലാതാക്കണമെന്നു ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ട്രാൻസ് ജെൻഡറുകളെ ബലാത്സംഗം ചെയ്യുന്നവരെയും ശിക്ഷിക്കണം എന്നായിരുന്നു ഹർജിയിലെ ആവശ്യം.
സന്നദ്ധ സംഘടനയായ ക്രിമിനൽ ജസ്റ്റിസ് സൊസൈറ്റി ഓഫ് ഇന്ത്യ നൽകിയ ഹർജി പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു. ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് പാർലമെന്‍റ് ആണെന്ന് കോടതി വ്യക്തമാക്കി. പുരുഷനെ ബലാത്സംഗം ചെയ്യുന്ന സ്ത്രീകളെയും പുരുഷനെ തന്നെ പീഡിപ്പിക്കുന്ന പുരുഷനെയും നിയമപ്രകാരം ബാധ്യസ്ഥർ ആക്കേണ്ടേ എന്ന് കോടതി ചോദിച്ചു.
ഐപിസി 377 ക്രിമിനൽ കുറ്റം അല്ലാതാക്കി എന്നത് കൊണ്ട് മാത്രം മറ്റു വ്യവസ്ഥകളിൽ ഇടപെടാൻ കോടതിക്ക് ആകില്ല എന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വൃക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നിയമ കമ്മീഷൻ റിപ്പോർട്ട് പരിഗണിച്ച് ലിംഗ വിവേചനത്തിന് ഉചിതമായ നിയമം കൊണ്ടു വരേണ്ടത് പാർലമെന്‍റ് ആണെന്നും, കോടതിക്ക് ഈ ഘട്ടത്തിൽ ഇടപെടാൻ ആകില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
https://youtu.be/XjcuLg-192Y