കൊവിഡ്-19 : കുവൈറ്റില്‍ 4 മരണം; പുതിയതായി രോഗം ബാധിച്ചത് 630 പേർക്ക്

Jaihind News Bureau
Tuesday, June 9, 2020

കുവൈറ്റില്‍ കൊവിഡ്-19 മൂലം 4 പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചരുടെ എണ്ണം 273 ആയി. 630 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 33140 ആയി. വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 105 പേര്‍ ഇന്ത്യക്കാര്‍ ആണ്. ഇതോടെ ആകെ ഇന്ത്യക്കാരുടെ എണ്ണം 9401 ആയി. പുതിയതായി 920 പേരാണ് രോഗമുക്തര്‍ ആയത്, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 22162 ആയി . 10705 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .