പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ 4.8 കിലോ സ്വർണ്ണം പിടികൂടി; മുംബൈ സ്വദേശികള്‍ പിടിയില്‍

Jaihind Webdesk
Thursday, September 23, 2021

 

പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് നാല് കിലോ 868 ഗ്രാം സ്വർണം ആർപിഎഫ് പിടികൂടി. ശബരി എക്സ്പ്രസിൽ തൃശൂരിലേക്ക് കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് റെയില്‍വേ സംരക്ഷണസേനയുടെ കുറ്റാന്വേഷണ വിഭാഗവും കസ്റ്റംസും ചേർന്ന് പിടികൂടിയത്.

മുംബൈ സ്വദേശികളായ ഉത്തം ഗോറൈൻ, മനാഫ് ജനാ എന്നിവരെ കസ്റ്റഡിയിലെടുത്തു. സ്വർണ്ണ ബിസ്കറ്റുകളും ആഭരങ്ങളുമാണ് ഇവർ കടത്താൻ ശ്രമിച്ചത്. സ്വർണ്ണത്തിനു യാതൊരു രേഖകളും ഇല്ലെന്ന് കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ വ്യക്തമായി.