രാജ്യത്ത് 38,667 പുതിയ കൊവിഡ് കേസുകള്‍; 24 മണിക്കൂറിനിടെ 478 മരണം

Jaihind Webdesk
Saturday, August 14, 2021

 

ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,667 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു.  ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3,21,56,493 ആയി. 478 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,30,732 ആയി ഉയർന്നു.

നിലവിൽ, 3,87,673 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 97.45 ശതമാനമാണ് രോഗമുക്തി നിരക്ക്. തുടർച്ചയായ 48-ാം ദിവസമാണ് 50,000ത്തിൽ താഴെ കേസുകൾ ഒരു ദിവസം റിപ്പോർട്ടു ചെയ്യുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.    രാജ്യത്താകെ ഇതുവരെ 49,17,00,577 പരിശോധനകൾ നടത്തി. വെള്ളിയാഴ്ച മാത്രം 22,29,798 കൊവിഡ് പരിശോധനകളാണ് നടത്തിയത്. 1.73 ശതമാനമാണ് നിലവിലെ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക്. രാജ്യത്ത് ഇതുവരെ 53.61 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.