രാജ്യത്ത് 24 മണിക്കൂറിനിടെ 3,11,170 പുതിയ കേസുകള്‍ ; 4077 മരണം

Jaihind Webdesk
Sunday, May 16, 2021

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 3,11,170 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തില്‍ 4,077 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ ആകെ എണ്ണം 2,46,84,077 ആയി. 3,62,437 പേര്‍ രോഗമുക്തരായി. ഇതുവരെ 2,70,284 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. നിലവില്‍ 36,18,458 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

രാജ്യത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ശനിയാഴ്ച ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 3,26,098 പുതിയ കേസുകളാണ്. ശനിയാഴ്ചത്തെ കണക്കനുസരിച്ച് ജീവന്‍ നഷ്ടമായത് 3,890 പേര്‍ക്കാണ്.