രാജ്യത്ത് കൊവിഡ് കുതിപ്പ് ; ഒറ്റദിവസം കൊണ്ട് 2,73,810 പേര്‍ക്ക് രോഗം, 1618 മരണം

Jaihind Webdesk
Monday, April 19, 2021

ന്യൂഡല്‍ഹി : രാജ്യത്ത് ആശങ്ക ഉയർത്തി കൊവിഡ് കേസുകളില്‍ വന്‍ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് രണ്ട് ലക്ഷത്തിലേറെ കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി രണ്ടര ലക്ഷത്തിലേറെ പോസിറ്റീവ് കേസുകളാണ് രാജ്യത്തുള്ളത്. ഒരുദിവസം കൊണ്ട് 1618 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,78,769 മായി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,178 പേര്‍ കൊവിഡ് മുക്തരായി. ഇതോടെ കൊവിഡ് മുക്തരായവരുടെ എണ്ണം 1,29,53,821 ആയി. 19,29,329 പേരാണ്  ചികിത്സയില്‍ തുടരുന്നത്. രാജ്യത്തെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 15,06,1919 ആയി ഉയർന്നു. ഇതുവരെ 12,38,52,566 പേരാണ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.