പിറവം പള്ളി കേസ് : രണ്ട് ഹൈക്കോടതി ജഡ്ജിമാർ പിന്മാറി

Jaihind Webdesk
Tuesday, December 11, 2018

Piravom-High court

ഓർത്തഡോക്‌സ് യാക്കോബായ സഭകൾ തമ്മിൽ തർക്കം നിലനിൽക്കുന്ന പിറവം പള്ളി കേസ് കേൾക്കുന്നതിൽ നിന്ന് രണ്ട് ഹൈകോടതി ജഡ്ജിമാർ പിന്മാറി. ജസ്റ്റിസ് പി.ആർ രാമചന്ദ്ര മേനോൻ, ദേവൻ രാമചന്ദ്രൻ എന്നിവരാണ് പിൻമാറിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പിന്മാറണമെന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗം കോടതിയിൽ ഹർജി നൽകിയിരുന്നു. കോടതിയുടെ നിഷ്പക്ഷത ഭാവിയിൽ ചോദ്യം ചെയ്യാതിരിക്കാനാണ് പിന്മാറ്റമെന്ന് ജഡ്ജിമാർ.  കേസില്‍ വാദം മറ്റൊരു ബെഞ്ച് കേൾക്കും.[yop_poll id=2]