പെരുമാതുറയില്‍ മീൻ പിടുത്ത ബോട്ട് മറിഞ്ഞ് 2 മത്സ്യതൊഴിലാളികൾ മരിച്ചു

Jaihind News Bureau
Monday, August 12, 2019

തിരുവനന്തപുരം പെരുമാതുറയില്‍ മീൻ പിടുത്ത ബോട്ട് മറിഞ്ഞ് 2 മത്സ്യതൊഴിലാളികൾ മരിച്ചു. ലാസർ തോമസ്, റോക്കി ബെഞ്ചിനോസ് എന്നിവരാണ് മരിച്ചത് . കനത്ത മഴയെ തുടർന്ന് കടലിൽ പോകരുതെന്ന ജാഗ്രതാ നിർദ്ദേശം മറികടന്നാണ് തൊഴിലാളികൾ കടലിൽ പോയത് . ഒരാളെ കൂടി കണ്ടെത്താനുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്.