കോളജ് ക്യാംപസിൽ രാജ്യത്തിന്‍റെ അഖണ്ഡതയെ ബാധിക്കുന്ന പോസ്റ്റർ; രാജ്യദ്രോഹക്കുറ്റത്തിന് രണ്ടു വിദ്യാർത്ഥികൾ അറസ്റ്റിൽ

Jaihind Webdesk
Friday, February 22, 2019

രാജ്യത്തിന്‍റെ അഖണ്ഡതയെ ബാധിക്കുന്ന തരത്തിൽ കോളജ് ക്യാംപസിൽ പോസ്റ്റർ പതിച്ച രണ്ടു വിദ്യാർത്ഥികൾ അറസ്റ്റിൽ. മലപ്പുറം ഗവന്മെന്റ് കോളേജ് വിദ്യാർത്ഥികളായ റിൻഷദ്, ഫാരിസ് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരേ 124 A ചുമത്തി

മലപ്പുറം ഗവ.കോളേജിലെ രണ്ട് വിദ്യാർത്ഥികൾക്കതെിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. കോളേജിൽ പ്രവർത്തിച്ചു വരുന്ന Radical Students’ Forum പ്രവർത്തകരാണ് അറസ്റ്റിലായ റിൻഷാദും ഫാരിസും.

പുൽവാമ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് രാജ്യത്തിന്‍റെ അഖണ്ഡതയെ ബാധിക്കുന്ന തരത്തിൽ വിദ്യാർത്ഥികൾ ക്യാംപസിൽ പോസ്റ്റർ പതിച്ചത്. കാശ്മീരിനെ മോചിപ്പിക്കുക, സംഘ് പരിവാർ അക്രമം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പോസ്റ്റൊറുകളിൽ. മണിപ്പൂരിലെ ഭരണകൂട ഭീകരതക്കെതിരേ പ്രതിഷേധിക്കാനും പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നു. പോസ്റ്ററുകള്‍ രാജ്യദ്രോഹപരമാണെന്ന് കാണിച്ച് കൊളേജ് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയിലാണ് നടപടി. ഇരുവർക്കെതിരേയും 124 A ചുമത്തിയിട്ടുണ്ട്. ഡി വൈ എസ് പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

വിദ്യാർത്ഥികളെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.[yop_poll id=2]