കൊല്ലം കടയ്ക്കലിൽ ബസ് തിരിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് ബൈക്ക് യാത്രക്കാർ മരിച്ചു

Jaihind News Bureau
Friday, November 22, 2019

Car Accident

കൊല്ലം കടയ്ക്കൽ സ്വാമിമുക്കിൽ ടൂറിസ്റ്റ് ബസ് തിരിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് ബൈക്ക് യാത്രക്കാർ മരിച്ചു.വെള്ളാറുവട്ടം സ്വദേശി സാനു കോട്ടപ്പുറം സ്വദേശി ഷാനു എന്നിവരാണ് മരിച്ചത് .ബസ് അലക്ഷ്യമായി റിവേഴ്‌സ് എടുക്കവേ അമിത വേഗതയിൽ വന്ന ബൈക്ക് ബസ്സിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതര പരിക്കേറ്റ സാനു കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും ഷാനു തിരുവനന്തപുരം മെഡിക്കൽ കോളേജിലുമാണ് മരിച്ചത് .