കാനഡയിൽ കത്തിക്കുത്തിൽ 10 പേർ കൊല്ലപ്പെട്ടു; 15 പേർക്ക് പരിക്ക്

Jaihind Webdesk
Monday, September 5, 2022

ഒട്ടാവ: കാന‍ഡയിൽ രണ്ടു പേർ നടത്തിയ കത്തിക്കുത്ത് ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. സസ്‌കാഷ്വെൻ പ്രവിശ്യയിൽ രണ്ട് സ്ഥലങ്ങളിലായി നടന്ന കത്തിക്കുത്തിൽ 15 പേർക്ക് പരിക്കേറ്റു. ജെയിംസ് സ്മിത്ത് ക്രീ നേഷൻ, സമീപ നഗരമായ വെൽഡൻ എന്നിവിടങ്ങളിലാണ് അക്രമണമുണ്ടായത്.

ഡാമിയൻ (30), മൈൽസ് സാൻഡേഴ്സൻ (31) എന്നിവർ ആക്രമണത്തിന് ശേഷം കറുപ്പ് നിറമുള്ള വാഹനത്തിൽ രക്ഷപെട്ടു. പോലീസ് തിരച്ചിൽ‌ ഊർജിതമാക്കിയിട്ടുണ്ട്. ഭീതിപ്പെടുത്തുന്നതും ഹൃദയഭേദകവുമായ അക്രമമാണു നടന്നതെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു.
അക്രമത്തെ തുടർന്ന് രണ്ടായിരത്തിലധികം ആളുകൾ താമസിക്കുന്ന ജെയിംസ് സ്മിത് ക്രീ നേഷനിൽ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രദേശ വാസികളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാനും ആവശ്യപ്പെട്ടിട്ടുണ്ട്.