കോടതി വിലക്കി പക്ഷേ രാഷ്ട്രീയ നിയമന നടപടികളുമായി സർക്കാർ മുന്നോട്ട്

Jaihind News Bureau
Sunday, June 24, 2018

കോടതി വിലക്കിനിടയിലും പൊതുമേഖലാ സ്പിന്നിംഗ് മില്ലുകളിൽ രാഷ്ട്രീയ നിയമന നടപടികളുമായി സർക്കാർ മുന്നോട്ട്. ആലപ്പുഴ, തൃശ്ശൂർ സ്പിന്നിംഗ് മില്ലുകളിൽ നിയമന നടപടികൾ പുരോഗമിക്കുന്നു. ഈമാസം 7ന് ഹെകോടതി വ്യവസായ വകുപ്പിന്റെ നിയമന ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.

സംസ്ഥാനത്ത് വ്യവസായ വകുപ്പിന് കീഴിലുള്ള സഹകരണ പൊതുമേഖലാ സ്പിന്നിംഗ് മില്ലുകളിൽ കോടതി വിലക്ക് നിലനിൽക്കുമ്പോഴും നിയമന നീക്കം. ആലപ്പി കോഓപ്‌റേറ്റിവ് സ്പിന്നിംഗ് മിൽ, തൃശൂർ സീതാറാം സ്പിന്നിംഗ് മിൽ എന്നിവിടങ്ങളിലാണ് മന്ത്രിയുടെയും പാർടിയുടെയും നിർദ്ദേശപ്രകാരം നിയമന നീക്കം നടക്കുന്നത്. ജൂലൈ രണ്ടിന് ജോലിയിൽ പ്രവേശിക്കണമെന്ന് കാണിച്ച് ആലപ്പി കോഓപ്‌റേറ്റിവ് മിൽ 30 പേർക്ക് നിയമന ഉത്തരവ് അയച്ചിട്ടുണ്ട്. സീതാറാം ടെക്‌സറ്റയിൽ നിയമനത്തിനുള്ള ഇന്റർവ്വ്യു26,27 തീയതികളിൽ നടത്താനും തീരുമാനിച്ചിട്ടണ്ട്.
നിയമന ഉത്തരവ് അയച്ചതായി ആലപ്പി കോഓപ്‌റേറ്റിവ് മിൽ ജനറൽ മാനേജർ സമ്മതിച്ചെങ്കിലും, കോടതി ഉത്തരവിന് മുമ്പ് തയ്യാറാക്കിയ നിയമന ഉത്തരവാണിതെന്ന് പി എസ് ശ്രീകുമാർ ടെലഫോണിൽ പറഞ്ഞു.

സ്പിന്നിഗ് മില്ലുകളിലെ മാനേജിരിയൽ സൂപ്പർവൈസ് തസ്തികകളിലേയും സ്റ്റാഫ് വർക്കർ കാറ്റഗറി വിഭാഗത്തിലേയും നിലവിലുള്ള ഒഴിവകളിൽ നിയമനം നടത്തുന്നതിന് വ്യവസായവകുപ്പ് മെയ് 25ന ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ മലപ്പുറം, തൃശൂർ സഹകരണ സ്പിന്നിംഗ് മില്ലുകളിലെ തൊഴിലാളികൾ ഹൈകോടതിയെ സമീപിച്ച് ജൂൺ 7ന് സർക്കാർ ഉത്തരവ് സ്റ്റേ ചെയതുകൊണ്ടുള്ള ഉത്തരവ് നേടിയിരുന്നു. ഇക്കാര്യം ജയ്ഹിന്ദ് ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല വ്യവസായ വകുപ്പ് സെക്രട്ടറി, ഹാന്റ്‌ലൂം ഡയറക്ടർ എന്നിവരോട് കോടതി വിശധീകരണം തേടി നോട്ടീസുമയച്ചു. ഇതിനിടയിലാണ് രാഷ്ട്രീയ നിയമനം നടക്കുന്നത്. ഒഴിവുകളുടെ പട്ടിക സ്പിന്നിംഗ്മിൽ സിഇഒമാർ, സിപിഎം ജില്ലാ സെക്രട്ടറിമാർക്ക് കൈമാറി. ജില്ലാകമ്മിറ്റികൾ പാർടിതലത്തിൽ ലിസ്റ്റ് തയ്യാറാക്കിവരുകയാണ്. സാമ്പത്തിക പ്രതിസന്ധിമൂലം അത്യാവശ്യ തസ്തികകളിൽ മാത്രമാണ് നിലവിൽ നിയമനം നടത്തിവരുന്നത്.