ഇന്ത്യൻ വിപണി കീഴടക്കാന്‍ ടാറ്റ ടിഗോറിന്‍റെ ബസ്സ് എഡിഷൻ എത്തി

Jaihind News Bureau
Friday, June 15, 2018

ടാറ്റ ടിഗോറിന്‍റെ ബസ്സ് എഡിഷൻ ഇന്ത്യൻ വിപണിയിലെത്തി. പുതിയ ബസ്സ് പതിപ്പ് ടിഗോറിന്‍റെ ലിമിറ്റഡ് എഡിഷൻ മോഡലാണ്. മാരുതി സുസുക്കി ഡിസൈർ, ഹോണ്ട അമേസ് എന്നിവർക്ക് കടുത്ത വെല്ലുവിളി ഉയർത്തിയാണ് ടാറ്റ ടിഗോർ ഇന്ത്യൻ നിരത്തുകളിലേക്കെത്തുന്നത്.

കൂടുതൽ സ്‌റ്റൈലിഷായിയാണ് പുതിയ ടിഗോർ ബസ്സ് എഡിഷൻ എത്തുന്നത്. പിറകിലുള്ള ബസ്സ് ബാഡ്ജിംഗും കാറിന്‍റെ പ്രത്യേകതയാണ്. പിയാനെ ബ്ലാക് നിറമുള്ള മിററുകൾ, കറുപ്പു നിറമുള്ള തിളങ്ങുന്ന മേൽക്കൂര, ഇരട്ടനിറമുള്ള വീൽ കവറുകൾ എന്നിവ ഡിസൈൻ വിശേഷങ്ങളിൽ ഉൾപ്പെടും. പൂർണ ഫാബ്രിക്ക് സീറ്റുകളും അകത്തളത്തിൽ ഉള്ളത്. 84 ബിഎച്ച്പി കരുത്തും 114 എൻഎം ടോർക്കും പെട്രോൾ എഞ്ചിൻ പരമാവധി ഉത്പാദിപ്പിക്കും.

അഞ്ചു സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഇരു പതിപ്പുകളിലും ലഭിക്കുന്നത്. ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ, ആന്‍റി ലോക്ക് ബ്രേക്കിംഗ് സംവിധാനം, കോർണർ സ്റ്റബിലിറ്റി കൺട്രോൾ, ടാറ്റയുടെ കണക്ട്‌നെക്സ്റ്റ് സ്മാർട്ട്‌ഫോൺ കണക്ടിവിറ്റി ഓപ്ഷൻ, ഹർമൻ ഓഡിയോ സംവിധാനം എന്നിങ്ങനെ നീളും ടിഗോറിലെ പ്രധാന ഫീച്ചറുകൾ. ടിഗോർ ബസ് എഡിഷൻ പെട്രോളിന്‍റെ ഡൽഹി എക്‌സ്‌ഷോറൂം വില 5.68 ലക്ഷം രൂപയാണ്. ഡീസൽ പതിപ്പിന് വില 6.57 ലക്ഷം രൂപയും.