ഇന്ത്യൻ എംബസി ഇടപെട്ടു; മ​ല​യാ​ളി​ക​ള്‍ കു​ടു​ങ്ങി​ക്കി​ട​ന്ന ക​പ്പ​ലി​ന് ഷാ​ര്‍​ജ തു​റ​മു​ഖ​ത്ത് പ്ര​വേ​ശ​നാ​നു​മ​തി

Jaihind News Bureau
Sunday, March 15, 2020

ദുബായ്: കോവിഡ് ജാഗ്രതയെത്തുടര്‍ന്ന്  പുറംകടലില്‍ കു​ടു​ങ്ങി​ക്കി​ട​ന്ന ക​പ്പ​ലി​ന് ഷാ​ര്‍​ജ തു​റ​മു​ഖ​ത്ത് പ്ര​വേ​ശ​നാ​നു​മ​തി. ഇ​ന്ത്യ​ന്‍ എം​ബ​സി ഇ​ട​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് പ്ര​വേ​ശ​നാ​നു​മ​തി ല​ഭി​ച്ച​ത്. ശ​നി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി ക​പ്പ​ല്‍ ഷാ​ര്‍​ജ തു​റ​മു​ഖ​ത്ത് എ​ത്തും. കോ​വി​ഡ് ഭീ​ഷ​ണി​യെ തു​ട​ര്‍​ന്നാ​ണ് ക​പ്പ​ലി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. ക​പ്പ​ലി​ല്‍ മൂ​ന്നു മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴ് ഇ​ന്ത്യ​ക്കാ​രാ​ണു​ള്ള​ത്.

തിരുവനന്തപുരം സ്വദേശി ഷിബു,പാലക്കാട് സ്വദേശി രജീഷ്, കോഴിക്കോട് സ്വദേശി പ്രകാശൻ എന്നിവരാണ് കപ്പലിലുള്ള മലയാളികൾ. അഞ്ച് ദിവസം മുൻപ് ഷാർജ പുറംകടലിൽ എത്തിയ കപ്പൽ ഇറാനിലേക്ക് തന്നെ മടക്കിഅയക്കാൻ കമ്പനി അധികൃതർ പറഞ്ഞതോടെയാണ് ജീവനക്കാർ പ്രതിസന്ധിയിലായത്.