സർക്കാരിനെ വിമർശിക്കുന്നതിലൂടെ ജനങ്ങളുടെ അധികാരമാണ് നടപ്പാക്കുന്നതെന്ന് സുപ്രീംകോടതി

Jaihind News Bureau
Thursday, August 9, 2018

കേന്ദ്രസർക്കാരിനെ വിമർശിക്കുന്നതിൽ സുപ്രീംകോടതി സംയമനം പാലിക്കണമെന്ന ആവശ്യത്തിന് മറുപടിയുമായി സുപ്രീംകോടതി. സർക്കാരിനെ വിമർശിക്കുന്നതിലൂടെ ജനങ്ങളുടെ അധികാരമാണ് നടപ്പാക്കുന്നതെന്ന് കോടതി മറുപടി നൽകി. ജഡ്ജിമാരും രാജ്യത്തെ പൗരൻമാരാണെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ അറിയാമെന്നും ജസ്റ്റിസ് മദൻ ബി ലോക്കുർ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.

https://www.youtube.com/watch?v=ufoTG3WNrx0