സോംഗ് ഓഫ് ലവ് – ഒരു തീപ്പെട്ടിക്കൊള്ളി ക്രിയേഷന്‍

Jaihind News Bureau
Tuesday, June 26, 2018

തീപ്പെട്ടിക്കൊള്ളി ഉപയോഗിച്ചുകൊണ്ട് ലോകത്ത് ആദ്യമായി ഒരു വീഡിയോ അവതരിപ്പിച്ച് ഫോട്ടോഗ്രാഫർ ബിവിൻ ലാൽ. മാച്ച്സ്റ്റിക് മാൻ എന്നറിയപ്പെടുന്ന ഫോട്ടോഗ്രാഫർ കൂടിയാണ് ബിവിൻ. ‘സോങ് ഓഫ് ലവ്’ എന്നാണ് വീഡിയോയുടെ പേര്.

ഒരു തീപ്പെട്ടിക്കൊള്ളി ക്രിയേഷൻ എന്നതിനപ്പുറം ഇത് ഒരു സ്നേഹസമ്മാനമായി കാണാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് ബിവിൻ ലാൽ പറയുന്നു. തീപ്പെട്ടിക്കൊള്ളിക്ക് ചലനം നൽകുന്നതിന് വേണ്ടി നടത്തിയ ആദ്യ ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ട് ആ ശ്രമം തന്നെ ഉപേക്ഷിച്ച ഘട്ടത്തിൽ വീണ്ടും ആ സ്വപ്നത്തിലേയ്ക്ക് നടന്നടുക്കാൻ പ്രേരിപ്പിച്ച ഷഹബാസ് അമന്റെ പാട്ടുകളോടുള്ള സ്നേഹാദരമാണ് ഈ വീഡിയോ എന്നും ബിവിൻ ലാൽ പറയുന്നു.

ഏകദേശം ഒന്നരമാസക്കാലം കൊണ്ട് പകർത്തിയ 10,000 ൽ അധികം ചിത്രങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 5,200 ചിത്രങ്ങളിലൂടെയാണ് തീപ്പെട്ടി രൂപങ്ങൾക്ക് ചലനം നൽകിയിട്ടുള്ളത്. ഇതിനു മുമ്പും ബിവിൻ തീപ്പെട്ടിക്കൊള്ളി ഉപയോഗിച്ചുകൊണ്ട് ചെറിയ വീഡിയോകൾ ചെയ്തിട്ടുണ്ട്.