സൈന്യത്തെ അധിക്ഷേപിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Jaihind News Bureau
Wednesday, August 22, 2018

 

സൈന്യത്തിനെതിരെ അധിക്ഷേപവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദുരന്തത്തിൽപ്പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ പട്ടാളത്തിന് കഴിയില്ലെന്ന് കടകംപള്ളി പറഞ്ഞു. യന്ത്രത്തോക്കുമായി വെറുതേ നിൽക്കാൻ മാത്രമേ പട്ടാളത്തിന് കഴിയുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിലായിരുന്നു സൈന്യത്തെ അപമാനിക്കുന്ന തരത്തിലുള്ള മന്ത്രിയുടെ പരാമര്‍ശം.