വെള്ളപ്പൊക്ക ദുരിതം മാറാത്ത മേഖലകളിൽ ഇന്ന് നിയന്ത്രിത അവധി

Jaihind News Bureau
Monday, July 23, 2018

മഴ ഒട്ടൊക്കെ ശമിച്ചെങ്കിലും വെള്ളപ്പൊക്ക ദുരിതം മാറാത്ത മേഖലകളിൽ ഇന്ന് നിയന്ത്രിത അവധി. വെള്ളപ്പൊക്കം തുടരുന്നതിനാൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പ്രഫഷനൽ കോളജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റു താലൂക്കുകളിൽ ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് കലക്ടർ അറിയിച്ചു.

കോട്ടയം ജില്ലയിൽ ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി നഗരസഭ, വാഴപ്പള്ളി, കുറിച്ചി, പായിപ്പാട് എന്നീ പഞ്ചായത്തുകളിലെ പ്രഫഷനൽ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലയിൽ ദുരിതാശ്വസ ക്യാംപ് പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കും ഇന്ന് കലക്ടർ അവധി പ്രഖ്യാപിച്ചു.