വിജയ് മല്യക്ക് സമന്‍സ്; ഓഗസ്റ്റ് 27ന് മുമ്പ് ഹാജരാകണം

Jaihind News Bureau
Monday, July 2, 2018

ബാങ്കുകൾക്ക് 9,000 കോടി രൂപയുടെ കുടിശിക വരുത്തി വിദേശത്തേക്ക് കടന്ന മദ്യവ്യവസായി വിജയ് മല്യക്ക് സമൻസ്. ഓഗസ്റ്റ് 27ന് മുമ്പ് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് പ്രത്യേക കോടതി സമൻസ് അയച്ചത്.

വിദേശത്ത് അഭയം തേടിയ സാമ്പത്തിക കുറ്റവാളികൾക്കെതിരേ ഓർഡിനൻസ് പ്രകാരം കേസെടുക്കണെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് സമർപ്പിച്ച ഹർജിയിലാണ് പ്രത്യേക കോടതിയുടെ വിധി.