വിജയ് മല്യയെ ഇന്ത്യക്ക് കൈമാറും; നടപടിയ്ക്ക് ബ്രിട്ടന്‍റെ ഔദ്യോഗിക അംഗീകാരം

Jaihind Webdesk
Monday, February 4, 2019

Vijay-Mallya-1

വായ്പാതട്ടിപ്പ് കേസിൽ ബ്രിട്ടനിൽ ഒളിവിലുള്ള വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാൻ ബ്രിട്ടൻ ഔദ്യോഗികമായി അനുവാദം നൽകി. മല്യയെ ഇന്ത്യയ്ക്ക് കൈമാറാൻ നേരത്തെ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി നടപ്പാക്കാനാണ് ബ്രിട്ടീഷ് അഭ്യന്തര സെക്രട്ടറി അനുവാദം നൽകിയത്. വിധിക്കെതിരെ വിജയ് മല്യക്ക് മേൽക്കോടതിയെ സമീപിക്കാൻ അവസരമുണ്ട്. ഹർജിയിൽ വിശദമായ വാദം കേൾക്കാൻ കോടതി തീരുമാനിക്കുന്ന പക്ഷം വിജയ് മല്യയെ ഇന്ത്യയിൽ എത്തിക്കാൻ ഇനിയും കാലതാമസം നേരിട്ടേക്കാം.