ലീഡര്‍ക്ക് നൂറാം പിറന്നാള്‍; സംസ്ഥാനത്താകമാനം അനുസ്മരണ യോഗങ്ങൾ

Jaihind News Bureau
Thursday, July 5, 2018

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ലീഡർ കെ.കരുണാകരന്‍റെ നൂറാം ജന്മദിനത്തിന്‍റെ ഭാഗമായി സംസ്ഥാനത്താകമാനം അനുസ്മരണ യോഗങ്ങൾ നടക്കും. കെ.പി.സി.സി ആസ്ഥാനത്ത് രാവിലെ 10 മണിക്ക് നടക്കുന്ന യോഗത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി, എ ഐ സി സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി സി.സി അദ്ധ്യക്ഷൻ എം എം ഹസൻ തുടങ്ങിയവർ നേതൃത്വം നൽകും. ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഡി സി സി ഓഫീസുകളിലും അനുസ്മരണ യോഗങ്ങൾ നടക്കും.