റാഫേൽ ഇടപാടിൽ പ്രതിരോധ മന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചതായി എ.കെ.ആന്‍റണി

Jaihind News Bureau
Monday, July 23, 2018

റാഫേൽ ഇടപാടിൽ പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചതായി എ.കെ.ആന്‍റണി. 2012ൽ മാത്രമാണ് റാഫേൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചതെന്നും മുൻ പ്രതിരോധ മന്ത്രി ഡൽഹിയിൽ പറഞ്ഞു. വിമാനത്തിന്‍റെ വില പുറത്ത് വിടുന്നത് തടയുന്ന ഒരു കരാറും ഫ്രാൻസുമായി ഒപ്പിട്ടിട്ടില്ലെന്നും എ.കെ.ആന്‍റണി വ്യക്തമാക്കി.