സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിനോട് ക്രിസ്റ്റ്യാനോ റൊണാൾഡോ വിട പറഞ്ഞു. ക്രിസ്റ്റ്യാനോയെ കൈമാറുന്നത് സംബന്ധിച്ച് റയൽ മാഡ്രിഡും യുവന്റസും തമ്മിൽ ധാരണയിലെത്തി. 950 കോടിയിലേറെ രൂപയ്ക്കാണ് റൊണാൾഡോയെ യുവന്റസ് സ്വന്തമാക്കിയത്.
ലോകകപ്പിൽ നിന്ന് പോർച്ചുഗൽ പുറത്തായതിന് ശേഷം ക്രിസ്റ്റ്യാനോയുടെ യുവന്റസ് മാറ്റം സംബന്ധിച്ച് ധാരാളം അഭ്യൂഹങ്ങൾ പുറത്ത് വരുന്നു. യുവന്റസ് മുന്നോട്ടുവെച്ച 805 കോടിയുടെ വാഗ്ദാനം റയൽ സ്വീകരിച്ചതോടെയാണ് കാര്യങ്ങൾ വേഗത്തിൽ തന്നെ ധാരണയായത്. സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡുമായുള്ള 10 വർഷം നീണ്ട കരാർ അവസാനിപ്പിച്ചാണ് താരം യുവന്റസിലേക്കു കൂടുമാറുന്നത്. ഇപ്പോള്‍ ഗ്രീസിലുള്ള റൊണാൾഡോയുമായി കൂടിക്കാഴ്ച നടത്തിയ യുവന്റസ് പ്രസിഡന്റ് ആന്ദ്രെ അഗ്നെല്ലിയാണ് കരാർ ഒപ്പിട്ടത്.
റൊണാൾഡോയുടെ ഏജന്റ് ജോർജ് മെൻഡസും മാഡ്രിഡ് അധികൃതരും നടത്തിയ ചർച്ചയിലാണ് ട്രാൻസ്ഫർ തുകയുടെ കാര്യത്തിൽ തീരുമാനം ആയത്. 2009ൽ അന്നത്തെ റെക്കോർഡ് തുകയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നാണ് പോർച്ചുഗൽ സൂപ്പർ താരം റയലിലേക്കെത്തിയത്. റയലിനൊപ്പം നാല് ചാംപ്യൻസ് ലീഗ് കിരീടങ്ങൾ അടക്കം എണ്ണമറ്റ കരീടനേട്ടങ്ങളിലും താരം പങ്കാളിയായി.
വിവിധ പോരാട്ടങ്ങളിലായി 438 മത്സരങ്ങളിൽ നിന്ന് റയലിനായി 451 ഗോളുകളാണ് ഇതിഹാസ താരം വലയിലാക്കിയത്. റയൽ മാഡ്രിഡിന്റെ ചരിത്രത്തിൽ ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് ക്രിസ്റ്റ്യാനോ.