റൊണാൾഡോയുടെ ഹാട്രിക് പ്രകടനത്തെ പുകഴ്ത്തി മെസി

Jaihind Webdesk
Friday, March 15, 2019

അത് ലറ്റിക്കോ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ പ്രീക്വാർട്ടറിൽ യുവൻറസിനായി പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ കാഴ്ചവച്ച ഹാട്രിക് പ്രകടനത്തെ പുകഴ്ത്തി ലയണൽ മെസി. ആദ്യ പാദ പ്രീക്വാർട്ടറിൽ അത് ലറ്റിക്കോയോട് 2-0നു തോറ്റ യുവൻറസ്, റൊണാൾഡോയുടെ ഹാട്രിക്ക് മികവിൽ രണ്ടാം പാദത്തിൽ എതിരാളികളെ 3-0 ന് പരാജയപ്പെടുത്തി ക്വാർട്ടറിലെത്തുകയായിരുന്നു.

ക്രിസ്റ്റ്യാനോയുടേയും യുവൻറസിൻറേയും പ്രകടനം മാസ്മരികമായിരുന്നു. മത്സരഫലം അത്ഭുതം സമ്മാനിച്ചുവെന്നും മൂന്ന് ഗോളുകളുമായി ക്രിസ്റ്റ്യാനൊ ഒരു മാന്ത്രിക രാത്രിയിലൂടെ കടന്നുപോകുകയായിരുന്നുവെന്നും മെസി പറഞ്ഞു.