രാജസ്ഥാൻ, മധ്യപ്രദേശ് വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന് കോൺഗ്രസ്

Jaihind News Bureau
Tuesday, August 14, 2018

രാജസ്ഥാൻ, മധ്യപ്രദേശ് വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന് കോൺഗ്രസ്. എഐസിസി ആസ്ഥാനത്ത് നടന്ന വാർത്ത സമ്മേളനത്തിൽ തെളിവുകൾ നിരത്തിയാണ് കോൺഗ്രസ് ആരോപണം ഉന്നയിച്ചത്. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ കോൺഗ്രസ് സത്യവാങ്ങ്മൂലം സമർപ്പിച്ചു.