രക്ഷാപ്രവർത്തനം പൂർണമായും സൈന്യത്തെ ഏൽപിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

Jaihind News Bureau
Sunday, August 19, 2018

സംസ്ഥാന സർക്കാരിന്‍റെ കീഴിൽ രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ. രക്ഷാപ്രവർത്തനം പൂർണമായും സൈന്യത്തെ ഏൽപിക്കേണ്ടതാണ്. ഇക്കാര്യങ്ങളൊന്നും ഗവൺമെന്‍റ് ഗൗരവത്തിലെടുക്കുന്നില്ല എങ്കിൽ തുടർന്നുള്ള പ്രവർത്തനങ്ങൾ ഇനിയും മോശമാകാനാണ് സാധ്യതയെന്നും അദ്ദേഹം ആരോപിച്ചു