യു.എ.ഇയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു

Jaihind News Bureau
Thursday, June 21, 2018

യു.എ.ഇയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 1 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് പൊതുമാപ്പ് കാലാവധി.

അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ് കാലാവധി പ്രയോജനപ്പെടുത്താം. കുറഞ്ഞ തുക ഫീസായി നല്‍കി വിസാ നടപടികള്‍ നിയമവിധേയമാക്കാനുള്ള അവസരം കൂടിയാണിത്.

സേവന നടപടികള്‍ക്കായി ടോള്‍ ഫ്രീ നമ്പര്‍ ഉടന്‍ ആരംഭിക്കുമെന്നും യു.എ.ഇ ഗവണ്‍മെന്‍റ് ഉത്തരവില്‍ വ്യക്തമാക്കി.