മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്

Jaihind News Bureau
Thursday, June 28, 2018

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി നരേന്ദ്രമോദി സൈന്യത്തെ ഉപയോഗിക്കുകയാണെന്നും സർജിക്കൽ സ്‌ട്രൈക്കിനെ ബി.ജെ.പി രാഷ്ട്രീയവത്ക്കരിച്ചതായും കോൺഗ്രസ് വക്താവ് രൺദീപ്‌സിംഗ് സുർ ജേവാല കുറ്റപ്പെടുത്തി.

സൈനികരുടെ അടിസ്ഥാന കാര്യങ്ങളിൽ മോദി സർക്കാരിന് വീഴ്ച പറ്റിയെന്നും 70 വർഷത്തെ ഇന്ത്യൻ സൈന്യത്തിന്റെ സേവനത്തെ അമിത് ഷാ വിലകുറച്ച് കാണുകയാണെന്നും സുർജേവാല മാധ്യമങ്ങളോട് പറഞ്ഞു.

മോദി ഗവർൺമെന്റ് രാജ്യ സുരക്ഷ അപകടത്തിലാക്കിയെന്ന് സുർജേവാല ചൂണ്ടിക്കാട്ടി. സർജിക്കൽ സ്‌ട്രൈക്കിന്‌ശേഷവും പാക് ആക്രമണം തുടരുന്നുവെന്നും സുർജേവാല പറഞ്ഞു.

അമിത് ഷാ സൈന്യത്തെ അപമാനിച്ചതായും ഒരു റാങ്ക് ഒരു പെൻഷൻ നടപ്പാക്കിയില്ലെന്നും സുർജേവാല കുറ്റപ്പെടുത്തി.