മഴക്കെടുതിയിൽ സംസ്ഥാനത്ത് ഒമ്പത് ദിവസത്തിനിടെ മരിച്ചത് 164 പേർ

Jaihind News Bureau
Friday, August 17, 2018

മഴക്കെടുതിയിൽ സംസ്ഥാനത്ത് ഒമ്പത് ദിവസത്തിനിടെ 164 പേർ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. നാല് ജില്ലകളിൽ ഗുരുതരമായ സ്ഥിതിവിശേഷം തുടരുന്നു എന്നും മുഖ്യമന്ത്രി. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളാണ് ഇവ. കൂടുതൽ കേന്ദ്രസഹായം തേടിയതായി മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താ
സമ്മേളനത്തിൽ പറഞ്ഞു. നാലായിരം പേരെ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തിയിട്ടുണ്ട്.  സംസ്ഥാനത്ത് 1568 ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നതായും മുഖ്യമന്ത്രി പറഞ്ഞു.