ബിജെപിയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ്

Jaihind News Bureau
Thursday, July 12, 2018

ശശിതരൂരിന്‍റെ പ്രസ്താവനയിൽ രാഹുൽഗാന്ധി മാപ്പ് പറയണമെന്ന ബിജെപി ആവശ്യത്തിന് മറുപടിയുമായി കോൺഗ്രസ്. കോൺഗ്രസ് എല്ലാ മത വിഭാഗങ്ങളേയും അംഗീകരിക്കുന്ന ഒരു മതേതര പാർട്ടിയാണ്. ബിജെപി നേതാക്കളുടെ സ്ഥിരമായുള്ള വർഗീയ പ്രസ്താവനകളെപ്പറ്റി നരേന്ദ്രമോദി ഇതുവരേയും ഒരക്ഷരം മിണ്ടിയിട്ടില്ലെന്ന് കോൺഗ്രസ് വക്താവ് ജയ്‌വീർ ഷേർഗിൽ മാധ്യമങ്ങളോട് പറഞ്ഞു.