പ്രളയബാധിതർക്കു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളോടെ പെരുന്നാള്‍ നമസ്കാരം

Jaihind News Bureau
Wednesday, August 22, 2018

പ്രളയബാധിതർക്കു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളാണ് സംസ്ഥാനത്തെ വിവിധ ഈദ് ഗാഹുകളിൽ നടന്നത്. എല്ലാ ആഘോഷങ്ങളും മാറ്റിവെച്ചാണ് ഇത്തവണ വിശ്വാസികൾ പെരുന്നാൾ ആചരിക്കുന്നത്. പ്രളയകാലത്തെ ഐക്യം ജീവിതത്തിലും പകർത്തണമെന്ന് പാളയം ഇമാം വി.പി സുഹൈൽ മൗലവി പറഞ്ഞു.

സംസ്ഥാനത്തിന്‍റെ മറ്റുഭാഗങ്ങളിലും പെരുന്നാൾ നമസ്‌കാരം നടന്നു. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ പലയിടങ്ങളിലും ഈദ് ഗാഹുകൾ മാറ്റിവെച്ചു