ദുബായ് ഗ്ലോബല്‍ വില്ലേജിലെ ചൈനീസ് പവലിയനില്‍ തീപിടിത്തം

Jaihind News Bureau
Monday, June 25, 2018

ദുബായ് ഗ്ലോബല്‍ വില്ലേജിലെ ചൈനീസ് പവലിയനില്‍ തീപിടിച്ചപ്പോള്‍

ദുബായ് ഗ്ലോബല്‍ വില്ലേജിലെ പവലിയനുകള്‍ക്ക് തീപിടിച്ചു. സിവില്‍ ഡിഫന്‍സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൈനീസ് പവിലിയനിലാണ് ആദ്യം തീ പടര്‍ന്നത്. കാരണം ഇനിയും വ്യക്തമല്ല. അതേസമയം ഗ്ലോബല്‍ ആഘോഷം ഏപ്രില്‍ ഏഴിന് സമാപിച്ചതും സന്ദര്‍ശകര്‍ ഇല്ലാത്ത സമയമായതിനാലുമാണ് വലിയ ദുരന്തം ഒഴിവായത്.