തയ്‌വാനിലെ ‘കത്തി മസാജിംഗ്’

Jaihind Webdesk
Monday, August 20, 2018

നിരന്തരമായി അനുഭവപ്പെടുന്ന ശരീരവേദനകൾക്ക് ആശ്വാസം നല്‍കുന്നതാണ് മസാജിംഗ്. പൊതുവെ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണിത്.

തയ്‌വാനില്‍ ഒരു ഉഗ്രൻ മസാജിംഗ് സെന്റർ ഉണ്ട്. ഒരൊറ്റ മസാജ് കൊണ്ട് തന്നെ വേദന ഒക്കെ പമ്പ കടക്കും. കൈകൊണ്ടാണ് മസാജിംഗ് എന്ന് കരുതിയാൽ തെറ്റി. നല്ല ഉഗ്രൻ കത്തി ഉപയോഗിച്ചാണ് ഇവിടെ മസാജിംഗ് !

വർഷങ്ങൾ പഴക്കമുള്ള ആചാരത്തിന്റെ ഭാഗമാണ് ഈ ‘കത്തി തെറാപ്പി’. ഈ വിദ്യയ്ക്ക് 2500 ഓളം വര്‍ഷത്തെ പഴക്കമുണ്ട്. ചൈനയിൽ ആവിര്‍ഭവിച്ച ബദൽ ചികിത്സാ രീതിയാണ് ഇത്. കഠിനമായ തലവേദന, കഴുത്ത് വേദന, മൈഗ്രെയ്ൻ എന്നിവയ്ക്ക് എല്ലാം ആശ്വാസം പകരാൻ കഴിയും ഈ കത്തി വിദ്യയ്ക്ക്.

ഒരു ചികിത്സാരീതി എന്നതിലുപരി ഇവര്‍ക്കിത് വിശ്വാസത്തിന്‍റെ കൂടി ഭാഗമാണ്. കത്തി തെറാപ്പിയിലൂടെ നെഗറ്റീവ് എനര്‍ജിയെ പുറത്താക്കി പോസിറ്റീവ് എനര്‍ജി പകരാന്‍ കഴിയുമെന്നാണ് ഇവര്‍ പറയുന്നത്. വര്‍ഷങ്ങള്‍‌ നീളുന്ന കഠിന പരിശീലനത്തിലൂടെയാണ് ഇവര്‍ ബ്ലേഡ് തെറാപ്പി വിദ്യ കൈവശമാക്കുന്നത്.