തന്ത്രപ്രധാന വകുപ്പുകളില്‍ ബി.ജെ.പി നുഴഞ്ഞുകയറ്റം നടത്തുന്നു; രാഹുല്‍ ഗാന്ധി

Jaihind Webdesk
Sunday, August 26, 2018

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ബി.ജെ.പിയും പ്രതിപക്ഷ സഖ്യവും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്ത് സ്വതന്ത്രമായി പ്രവർത്തിക്കേണ്ട തന്ത്രപ്രധാന വകുപ്പുകളിലും സ്ഥാപനങ്ങളിലും ബി.ജെ.പി നുഴഞ്ഞുകയറ്റം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ വിദ്യാർഥികളുമായുള്ള മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.