കോടതിനടപടികളുടെ തത്സമയ സംപ്രേഷണം ആകാമെന്ന് സുപ്രീംകോടതി

Jaihind News Bureau
Monday, July 9, 2018

കോടതിനടപടികളുടെ തത്സമയ സംപ്രേഷണത്തെ പിന്തുണച്ച് സുപ്രീംകോടതി. നിയമ വിദ്യാർഥികൾക്കും കേസ് നൽകുന്നവർക്കും തത്സമയ സംപ്രേക്ഷണം സഹായകമാവുമെന്ന് ചീഫ് ജസ്റ്റിസ് ദീപക്മിശ്ര വ്യക്തമാക്കി.
ഇന്ദിര സിംഗ് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.ഇതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാനുള്ള നിർദേശങ്ങൾ നൽകാൻ അറ്റോർണി ജനറലിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ജൂലൈ 23ന് വീണ്ടും പരിഗണിക്കും.