കൊച്ചി മെട്രോക്ക് ഒന്നാം പിറന്നാള്‍

Jaihind News Bureau
Wednesday, June 13, 2018

ഒന്നാം വാർഷികം ജനങ്ങൾക്കൊപ്പം ആഘോഷിക്കാൻ കൊച്ചി മെട്രോ. കൊമേഴ്‌സ്യൽ സർവീസ് തുടങ്ങിയ ജൂൺ 19ന് എല്ലാവർക്കും സൗജന്യ യാത്രയാണ് മെട്രോ പിറന്നാൾ സമ്മാനമായി നൽകുന്നത്. 2017 ജൂൺ 17നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മെട്രോ ഉദ്ഘാടനം ചെയ്തത്. എന്നാൽ യാത്രക്കാരെ കയറ്റിയുള്ള കൊമേഴ്‌സ്യൽ സർവീസ് തുടങ്ങിയത് 19നാണ്. ഒന്നാം പിറന്നാൾ പ്രമാണിച്ച് ഇപ്പോഴുള്ള കൊച്ചി വൺ കാർഡിനു പുറമേ മാസ പാസും ദിവസ പാസും ഏർപ്പെടുത്തുമെന്നു മെട്രോ അധികൃതർ അറിയിച്ചു.