കേരളത്തിന് യു.എ.ഇയുടെ സഹായം തേടി മന്ത്രി ഗെര്‍ഗാവിയുമായി വ്യവസായി M.A യൂസഫലിയുടെ കൂടിക്കാഴ്ച

Jaihind News Bureau
Monday, August 20, 2018

യു.എ.ഇ കാബിനറ്റ്, ഭാവികാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവിയുമായി പ്രമുഖ വ്യവസായി എം.എ യൂസഫലി ദുബായില്‍ കൂടിക്കാഴ്ച നടത്തി. കേരളത്തിലെ പ്രളയ ദുരിതവുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു ഈ സുപ്രധാന കൂടിക്കാഴ്ച. അതേസമയം കേരളത്തെ സഹായിക്കാന്‍ ആവുന്നതെല്ലാം യു.എ.ഇ ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി  എം.എ  യൂസഫലി ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.