കേന്ദ്രത്തിനെതിരെ നടത്തിയ സമരത്തെ പിണറായുടെ പോലീസ് അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ്. ദേശീയ ഉപാധ്യക്ഷനുൾപ്പെടെയുള്ളവരെ അടക്കം മൃഗീയമായി അക്രമിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.