കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പോലീസിന്‍റെ ക്രൂര മര്‍ദനം

Jaihind News Bureau
Tuesday, July 3, 2018

കെ.എസ്.യുവിന്‍റെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പോലീസ് അതിക്രമം.  കെ.എസ്.യു പ്രവര്‍ത്തകരെ പോലീസ് വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. ലാത്തിച്ചാര്‍ജ്,  ജലപീരങ്കി, കണ്ണീര്‍വാതകം എന്നിവ പ്രയോഗിച്ചു. പോലീസ് അതിക്രമത്തില്‍ നിരലവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റു.

ജെസ്‌നയുടെ തിരോധാന കേസ് സി.ബി.ഐക്ക് വിടുക, പരിയാരം മെഡിക്കൽ കോളജ് ഫീസ് സ്വാശ്രയ ഫീസിൽ നിന്ന് സർക്കാർ ഫീസിലേക്ക് കുറയ്ക്കുക, കേരള യൂണിവേഴ്‌സിറ്റിയിലെ കേന്ദ്രസർക്കാരിന്റെ വിദ്യാർഥിവിരുദ്ധ നിലപാടുകൾക്ക് മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു കെ.എസ്‌.യു സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി മാർച്ച് ഉദ്ഘാടനം ചെയ്തു.