ഐഎഎസ് ഉദ്യോഗസ്ഥരെ ചട്ടുകമാക്കി ഡൽഹിയിൽ ഭരണം സ്തംഭിപ്പിക്കാൻ കേന്ദ്രനീക്കം

Jaihind News Bureau
Friday, July 6, 2018

ഡൽഹിയിൽ ലഫ്. ഗവർണറുടെ അധികാരദുർവിനിയോഗത്തിന് സുപ്രീംകോടതി കടിഞ്ഞാണിട്ടിട്ടും ഐഎഎസ് ഉദ്യോഗസ്ഥരെ ചട്ടുകമാക്കി ഭരണം സ്തംഭിപ്പിക്കാൻ കേന്ദ്രനീക്കം. കോടതി വിധിക്കു പിന്നാലെ ഐഎഎസുകാർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനവും ലഫ്. ഗവർണറുടെ അധികാരപരിധിയിൽനിന്ന് ഒഴിവാക്കി ഡൽഹി സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഉത്തരവ് നടപ്പാക്കാൻ കഴിയില്ലെന്ന് ചീഫ് സെക്രട്ടറി സർക്കാർവകുപ്പുകളുടെ ചുമതലയുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറിയിച്ചു